ഇത് നിർമ്മാണത്തിനുള്ള വെബ്സൈറ്റ് ആണ്. ഇത് അപൂർണമാണ്.

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്

പഞ്ചായത്തീരാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ് ഈ സ്ഥാപനത്തിൻറെ ഭരണം നടത്തുന്നത്. അംഗങ്ങളും 7 ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും അടങ്ങുന്നതാണ് ഭരണസമിതി. ഭരണസമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയർമാൻമാരും, അംഗങ്ങളും ഉൾക്കൊള്ളുന്ന ധനകാര്യം, വികസനകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും, ക്ഷേമകാര്യം എന്നീ സ്റ്റാൻറിംഗ് കമ്മിറ്റികളും ഭരണ സൗകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്. ജനറൽ കമ്മിറ്റിയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളും യോഗം ചേർന്നാണ് ഈ സ്ഥാപനത്തിൻറെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതി രൂപീകരണം, നിർവ്വഹണം, വിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണ ചുമതലകളിൽപ്പെടുന്നു.

ഷക്കീന ടി

പ്രസിഡൻ്റ്

ആർ സ്വാമിനാഥൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയശ്രീ എം

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജയരാജ് എം.ആർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്വാതി സുകുമാരൻ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പി എം സക്കീർ ഹുസൈൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :- ജില്ല - പാലക്കാട്, താലൂക്ക് - ആലത്തൂർ, വിസ്തീർണ്ണം - 192.12 ച.മീ, ജനസംഖ്യ - 174611, ജനസാന്ദ്രത - 908.8643, പുരുഷൻ - 84665, സ്ത്രീ – 89946, സാക്ഷരത - 83.8, ഗ്രാമപഞ്ചായത്തുകളുടെ എണ്ണം - 7, വില്ലേജ് ഓഫീസുകളുടെ എണ്ണം - 14

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പാലക്കാട് ജില്ലയിൽ പടിഞ്ഞാറ് ഭാഗം തൃശ്ശൂർ ജില്ലയോട് ചേർന്ന് തെക്കു പടിഞ്ഞാറായാണ് കുഴൽമന്ദം ബ്ലോക്കിൻറെ സ്ഥാനം. ഏഴ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്കിൻറെ വിസ്തീർണ്ണം 192.12 ചതുരശ്ര കിലോമീറ്ററാണ്. ഭൂപ്രകൃതിയിൽ വൈവിധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പ്രശസ്ത‌ ദേശീയ ഉദ്യാനമായ ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതിചെയ്യുന്ന ചൂലന്നൂർ കാടും, ഇതിഹാസങ്ങളിൽ വരെ പരാമർശിക്കപ്പെടുന്ന ചിതലി മലയും, പ്രകൃതി രമണീയങ്ങളായ കുത്തനൂർ, കൊട്ടോട് കുന്നിൽ പ്രദേശങ്ങളും ഉൾപ്പെടെ സമതലങ്ങളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് ബ്ലോക്കിന്റെ പൊതു പ്രകൃതി. ബ്ലോക്ക് പ്രദേശത്ത് കൂടുതലായി നെൽവയലുകളാണ് കാണുന്നത്. കൂടാതെ പരിമിതമായ തോതിൽ വാഴ, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകളും, പച്ചക്കറികളും ബ്ലോക്ക് പ്രദേശത്ത് കൃഷി ചെയ്‌തു വരുന്നു. മലമ്പുഴ ജലസേചന പദ്ധതിയെ ആശ്രയിച്ചാണ് ബ്ലോക്ക് പ്രദേശത്തെ രണ്ടാംവിള കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൻറെ വടക്ക് ഭാഗത്ത് കൂടി...

കൂടുതൽ വായിക്കുക