ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പാലക്കാട് ജില്ലയിൽ പടിഞ്ഞാറ് ഭാഗം തൃശ്ശൂർ ജില്ലയോട് ചേർന്ന് തെക്കു പടിഞ്ഞാറായാണ് കുഴൽമന്ദം ബ്ലോക്കിൻറെ സ്ഥാനം. ഏഴ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്കിൻറെ വിസ്തീർണ്ണം 192.12 ചതുരശ്ര കിലോമീറ്ററാണ്. ഭൂപ്രകൃതിയിൽ വൈവിധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പ്രശസ്ത ദേശീയ ഉദ്യാനമായ ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതിചെയ്യുന്ന ചൂലന്നൂർ കാടും, ഇതിഹാസങ്ങളിൽ വരെ പരാമർശിക്കപ്പെടുന്ന ചിതലി മലയും, പ്രകൃതി രമണീയങ്ങളായ കുത്തനൂർ, കൊട്ടോട് കുന്നിൽ പ്രദേശങ്ങളും ഉൾപ്പെടെ സമതലങ്ങളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് ബ്ലോക്കിന്റെ പൊതു പ്രകൃതി. ബ്ലോക്ക് പ്രദേശത്ത് കൂടുതലായി നെൽവയലുകളാണ് കാണുന്നത്. കൂടാതെ പരിമിതമായ തോതിൽ വാഴ, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകളും, പച്ചക്കറികളും ബ്ലോക്ക് പ്രദേശത്ത് കൃഷി ചെയ്തു വരുന്നു. മലമ്പുഴ ജലസേചന പദ്ധതിയെ ആശ്രയിച്ചാണ് ബ്ലോക്ക് പ്രദേശത്തെ രണ്ടാംവിള കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൻറെ വടക്ക് ഭാഗത്ത് കൂടി...
കൂടുതൽ വായിക്കുക