സ്ഥാപന ഘടന
🌴 കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് 🌴
ബ്ലോക്ക് പഞ്ചായത്ത് - ഔദ്യോഗിക സ്ഥാപന ഘടനയും നിർവഹണ വിഭാഗവും.
👑ഭരണനേതൃത്വം
🗂️സ്ഥിരം സമിതികള്‍ (Standing Committees)
💼ഔദ്യോഗിക ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)
💼 ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിപ്രധാന ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
- ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസിന്റെയും ഓഫീസ് മേധാവി കേന്ദ്രാവിഷ്കൃത പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല.
- ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ കോ-ഓർഡിനേറ്റർ.
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി നടത്തിപ്പ് ചുമതല. ജോയിൻറ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ഇ.ജി.എസ്) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി - ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പദ്ധതി നടത്തിപ്പു്മായി ബന്ധപ്പെട്ട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഏൽപ്പിക്കുന്ന എല്ലാ ജോലികളും കൂടാതെ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ/സെക്രട്ടറി ഇല്ലാത്ത സമയങ്ങളിൽ ബിഡി.ഒ സെക്രട്ടറിയുടെ അധികചുമതല.
ഹെഡ് ക്ലാർക്ക്ഓഫീസ് മേൽനോട്ടംജീവനകാര്യം, ക്യാഷ് ബുക്ക്, സെക്യൂരിറ്റി രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഹാജർ പുസ്തകം എന്നിവയുടെ ചുമതല, വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾക്കുള്ള മറുപടി തയ്യാറാക്കുന്നതിനുള്ള മേൽനോട്ടം, വിവരാവകാശനിയമ, ഭരണനിർവ്വഹണ മേൽനോട്ടം, ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.
📊ഹെഡ് അക്കൗണ്ടന്റ്ധനകാര്യ വിഭാഗം ബ്ലോക്ക് പഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്.
- വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
- ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
എക്സ്റ്റൻഷൻ ഓഫീസർ (പി&എം)ഓഫീസിലെ കേന്ദ്രാവിഷകൃത പദ്ധതികൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളുടെയും പുരോഗതി റിപ്പോർട്ട് തയ്യാറാക്കി മേൽ ഓഫീസുകളിലേക്ക് സമയാസമയങ്ങളിൽ അയയ്ക്കുക.
- കമ്പ്യൂട്ടറുകൾ, മറ്റു് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം
- കൂടാതെ സ്റ്റാഫ് മീറ്റിംഗ്, ബ്ലോക്ക് പഞ്ചായത്ത് ജനറൽ കമ്മിറ്റി യോഗം എന്നിവയുടെ മിനിട്ട്സിന്റെ ചുമതല, കൂടാതെ മിഷൻ അന്ത്യോദയ, ബി.എസ്.എൽ.എൽ.ഡി, ഡീസെൻട്രലൈസേഷൻ റൗണ്ട് സർവ്വെ എന്നിവയുടെ മേൽനോട്ട ചുമതല.
ജനറൽ എക്സ്റ്റൻഷൻ ഓഫീസർ അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ, ദേശീയ സമ്പാദ്യപദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ, കേരളോത്സവം, സാക്ഷരത, ഓഫീസ് ആസ്തികളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും മേൽനോട്ടചുമതലകൾ, സ്റ്റോക്ക് റജിസ്റ്റർ, ബ്ലോക്ക് സംബന്ധമായ മറ്റു് പൊതുകാര്യങ്ങളും സമ്പൂർണ്ണ ശുചിത്വ യജ്ഞം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല.
എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിംഗ്)ട്ടം പ്രധാനമന്ത്രി ആവാസ് യോജന (പിഎം.എ.വൈ) ലൈഫ് ഉൾപ്പെടെയുള്ള എല്ലാ ഭവന നിർമ്മാണ പദ്ധതികളുടെ ചുമതല, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മിനിട്ട്സ് ചുമതല.
എക്സ്റ്റൻഷൻ ഓഫീസർ (വനിതാക്ഷേമം)ഓഫീസ് മേൽനോട്ടം പരിശീലന പരിപാടികളുടെ മേൽനോട്ടവും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മിനിട്ട്സ് ചുമതല.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രാമവികസനവകുപ്പിൻറെ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധതരം ദാരിദ്ര ലഘൂകര വികസനപദ്ധതികളുടെ ഗ്രാമപഞ്ചായത്ത് തല ഉദ്യോഗസ്ഥൻ കൂടാതെ ഗ്രാമ പഞ്ചായത്തിൻറെ ജനകീയാ സൂത്രണം, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ, സമ്പൂർണ്ണ ശുചിത്വയജ്ഞം ചാർജ്ജ് ഓഫീസർ എന്നീ ചുമതലകൾ.
ക്ലർക്ക് സെക്ഷൻ എ: ജീവനക്കാര്യം, അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ്, എം.പി.കെ.ബി.വൈ വാർഷിക റിപ്പോർട്ട്, എം.എൽ എ മാരുടെ വികസന നിധി.
ക്ലർക്ക്- സെക്ഷൻ ബി: ഭവനനിർമ്മാണം,സമ്പൂർണ്ണ ശുചിത്വയജ്ഞം, കിലയുടെ എല്ലാ പരിശീലന പരിപാടികളും, വിവിധ സാക്ഷ്യ പത്രങ്ങളും.
ക്ലർക്ക്- സെക്ഷൻ സി: ബ്ലോക്ക്പഞ്ചായത്ത് പദ്ധതി നിർവ്വഹണം, കേന്ദ്ര ധനകാര്യകമ്മീഷൻ ഗ്രാന്റ് പദ്ധതികൾ, എസ്.സി. കോർപ്പസ്, പെർഫോമൻസ് ഓഡിറ്റ് മറുപടി തയ്യാറാക്കൽ ബ്ലോക്കു പഞ്ചായത്തുമായി ബന്ധപ്പെട്ടു വരുന്ന മറ്റ് കാര്യങ്ങൾ.
ക്ലർക്ക്- സെക്ഷൻ ഡി: വിവിധോദ്ദേശ്യ ഗ്രാൻറ് ഫണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതികൾ, ലോക്കൽ ഫണ്ട്, കേരളോത്സവം, കെ-ഫോൺ, എ.ബി.സി പദ്ധതികൾ.
ടൈപ്പിസ്റ്റ്: ഡെസ്‌പാച്ച് ഡിസ്ട്രിബ്യൂഷൻ, സ്റ്റാമ്പ് അക്കൗണ്ട്, റെക്കോർഡ് റൂം, സ്റ്റേഷനറി, തപാൽ വിവിധ സാക്ഷ്യപത്രങ്ങൾ, ബി.പി.എൽ അപേക്ഷകർക്കുള്ള മറുപടി എന്നിവയുടെ ചുമതലയും കൂടാതെ ഓഫീസിലെ എല്ലാ ടൈപ്പിംഗ് ജോലിയും.
ഓഫീസ് അറ്റൻറൻറ്: ഓഫീസിലെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട സഹായം നൽകൽ.
ഡ്രൈവർ: ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിന്റെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻറെയും ആവശ്യങ്ങൾക്കായി വാഹനം ഓടിക്കലും വാഹ നത്തിൻറെ പരിപാലനവും ലോഗ്ബുക്ക്, വെഹിക്കിൾ മെയിൻറനൻസ് രജിസ്റ്റർ ഇന്ധന രജിസ്റ്റർ എന്നിവ സൂക്ഷിക്കൽ.